Thiruvananthapuram

തിരുവനന്തപുരത്ത് ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപ്പെട്ട് മരിച്ചു

Please complete the required fields.




തിരുവനന്തപുരം : വർക്കല ഓടയം ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപ്പെട്ട് മരിച്ചു. ബെംഗളൂരു സ്വദേശി 34 വയസുള്ള സദാശിവയാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം ഉണ്ടായത്.

ഭാര്യയ്ക്കൊപ്പം ഉല്ലാസ യാത്രയ്ക്കായി എത്തിയ സദാശിവ പ്രഭാത ഭക്ഷണത്തിന് ശേഷം ഓടയം ബീച്ചിലെ സ്വകാര്യ റിസോർട്ടിന് സമീപത്തെ ബീച്ചിൽ കുളിക്കുമ്പോഴാണ് തിരയിൽപ്പെട്ടത്.

യുവാവിനെ നാട്ടുകാരും ലൈഫ് ഗാർഡും ചേർന്ന് രക്ഷപ്പെടുത്തി വർക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചയോടെ ബെംഗളൂരുവിലേക്ക് തിരികെ പോകാനാരിക്കേയായിരുന്നു അപകടം ഉണ്ടായത്.

Related Articles

Leave a Reply

Back to top button