
ഓമശ്ശേരി: തനിച്ച് താമസിക്കുന്ന വായോധികയെ ആക്രമിച്ച് സ്വര്‍ണ്ണ മാല കവര്‍ന്നു. ഓമശ്ശേരി ടൗണിന് സമീപം തനിച്ച് താമസിക്കുന്ന ലളിതയുടെ മാലയാണ് അപഹരിക്കപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെ അപരിചിതന് വന്ന് വാതിലില്‍ മുട്ടുകയായിരുന്നു.
ജനലിന് അരികിലേക്ക് വരാനാണ് ഇയാള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വാതിലിന് സമീപം നിന്ന് ആരാണെന്ന് ചോദിക്കുന്നതിനിടെ വാതില്‍ തള്ളിത്തുറന്ന് അക്രമി അകത്ത് കടക്കുയായിരുന്നു. വയോധികയെ അക്രമിച്ച് കീഴ്പ്പെടുത്തിയാണ് മാല കവര്‍ന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി അന്വേഷണത്തിന് നേതൃത്വം നല്കുന്ന കൊടുവള്ളി ഇന്‍സ്പെക്ടര്‍ പി ചന്ദ്രമോഹന് പറഞ്ഞു. പ്രതി പോലീസിന്റെ വലയിലായതായാണ് സൂചന.





