Kollam

കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ച നിലയിൽ

Please complete the required fields.




കൊല്ലം അഞ്ചലിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ വെസ്റ്റ് ഗവ. എച്ച് എസ് എസ് വിദ്യാർത്ഥി അഭിഷേക് ആണ് മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു ശേഷം കഴിഞ്ഞ ദിവസം രാത്രി 12 കഴിഞ്ഞാണ് അഭിഷേക് ഉറങ്ങാൻ കിടന്നതെന്ന് വീട്ടുകാർ പറയുന്നു. രാവിലെ ഉറക്കം ഉണരാതായതോടെ വീട്ടുകാർ വിളിക്കുകയായിരുന്നു. അപ്പോഴാണ് അഭിഷേക് മരിച്ചുവെന്ന് മനസിലാകുന്നത്. ഹൃദയ സ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പത്താം ക്ലാസ് വിദ്യാർത്ഥി ആയതുകൊണ്ട് തന്നെ മരണത്തിന് ദുരൂഹതയുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

അതേസമയം അഭിഷേകിന് തടികൂടുതലായതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ മറ്റ് തരത്തിലുള്ള രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും വീട്ടുകാർ പറയുന്നു.

Related Articles

Leave a Reply

Back to top button