Kozhikode

ചെടികള്‍, പൂക്കള്‍ , ഔഷധസസ്യങ്ങള്‍, അപൂര്‍വ്വമായ അലങ്കാര ചെടികള്‍ എന്നിവുടെ മനോഹര കാഴ്ചകള്‍ കോഴിക്കോട് ‘കടലോരത്തെ പൂക്കടല്‍’ ശ്രദ്ധേയമാകുന്നു

Please complete the required fields.




കോഴിക്കോട്: ചെടികള്‍, പൂക്കള്‍ , ഔഷധസസ്യങ്ങള്‍, അപൂര്‍വ്വമായ അലങ്കാര ചെടികള്‍ എന്നിവുടെ മനോഹര കാഴ്ചകള്‍ കോഴിക്കോട് ‘കടലോരത്തെ പൂക്കടല്‍’ ശ്രദ്ധേയമാകുന്നു. പൂക്കളും ചെടികളും കൊണ്ട് കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന കാലിക്കറ്റ് ഫ്‌ലവര്‍ ഷോയാണ് കടലോരത്തെ പൂക്കടല്‍. പൂക്കളുടെ ഒരു വസന്തകാലം തന്നെയാണ് ബീച്ചില്‍ ഒരുക്കിയിട്ടുള്ള ഈ ഫ്‌ലവര്‍ ഷോയിലുള്ളത്. മുല്ല, പിച്ചി, മന്ദാരം, ജമന്തി മുതല്‍ ജെനിയം, വെര്‍ബിനിയ, കൃസാന്തം ഓള്‍ സീസണ്‍ ബോഗണ്‍വില്ല തുടങ്ങി ചെടികളുടെ അപൂര്‍വ്വ ശേഖരങ്ങള്‍ക്ക് പുറമെ വിവിധ ഇനം ചെടികളും വിത്തുകളും ഷോയില്‍ ലഭ്യമാണ്.

വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പുഷ്പങ്ങള്‍ക്കും ചെടികള്‍ക്കും പുറമെ ജലസസ്യങ്ങള്‍ മുതല്‍ ഔഷധസസ്യങ്ങള്‍ വരെ ഇവിടെയുണ്ട്. 15,000 സ്‌ക്വയര്‍ മീറ്ററിലധികം വരുന്ന പ്രകൃതിരമണീയമായ ഉദ്യാനമാണ് ഷോയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്റ്റാളുകളും വിവിധ ഇനം അലങ്കാര ചെടികളുടെ വില്‍പ്പന സ്റ്റാളുകളും, കാര്‍ഷിക ഉപകരണ വില്‍പ്പന സ്റ്റാളുകളും ഷോയിലുണ്ട്. ജനുവരി 29 വരെയാണ് ഫ്‌ളവര്‍ഷോ. മനോഹരമായ ഈ കാഴ്ചകാണാന്‍ ദൂരെയിടങ്ങളില്‍ നിന്നുവരെ ആളുകള്‍ കോഴിക്കോട് ബീച്ചിലെത്തുകയാണ്.

Related Articles

Leave a Reply

Back to top button