Kozhikode

അഴിയൂരില്‍ സാമൂഹ്യവിരുദ്ധര്‍ തെങ്ങിന്‍ തൈകള്‍ കൂട്ടത്തോടെ വെട്ടി നശിപ്പിച്ചു

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് അഴിയൂരില്‍ സാമൂഹ്യവിരുദ്ധര്‍ തെങ്ങിന്‍ തൈകള്‍ കൂട്ടത്തോടെ  വെട്ടി നശിപ്പിച്ചു. കോറോത്ത് റോഡില്‍ പ്രകാശന്റെ തോട്ടത്തിലെ അറുപത്തിയെട്ട് തൈകളാണ് വെട്ടിനശിപ്പിച്ചത്. അഴിയൂര്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. കുറ്റ്യാടി ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട  68 തെങ്ങിന്‍തൈകളാണ് വെട്ടിനശിപ്പിച്ചത്.

കഴി‍ഞ്ഞ ദിവസം പുലര്‍ച്ചെ തോട്ടത്തിലെത്തിയപ്പോഴാണ്  പ്രകാശന്‍ ഇത് കണ്ടത്.  വിദേശത്തെ ജോലിയില്‍ നിന്നു ലഭിച്ച പണം കൊണ്ടായിരുന്നു 75 സെന്റ് സ്ഥലം വാങ്ങി കൃഷി തുടങ്ങിയത്. നല്ല വരുമാനവും പ്രതീക്ഷിച്ചു. എന്നാല്‍ ആ പ്രതീക്ഷകളെല്ലാം ഒറ്റ രാത്രികൊണ്ട് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. 10 ലക്ഷം രൂപ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.  ചോമ്പാല സ്റ്റേഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്

Related Articles

Leave a Reply

Back to top button