
കൊച്ചി: തൃപ്പൂണിത്തുറ ഉദയംപേരൂർ മാങ്കായിക്കവലയിൽ ചെറുപുഷ്പം സ്റ്റുഡിയോയ്ക്കടു
ത്തുള്ള സൂപ്പർമാർക്കറ്റിലേയ്ക്ക് നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി ഇടിച്ചുകയറി. സമീപത്തെ വീടിന്റെ മതിലും വൈദ്യുതി പോസ്റ്റും തകർത്താണ് കടയിലേയ്ക്ക്
വാഹനം ഇടിച്ചു കയറിയത്.
രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. സൂപ്പർമാർക്കറ്റ് തുറക്കാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. തൃപ്പൂണിത്തുറ ഭാഗത്തുനിന്ന് പൂത്തോട്ട ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ലോറി. ലോറി ഡ്രൈവർക്ക് ചെറിയ പരിക്കുണ്ട്.





