
കൊയിലാണ്ടി: കീഴരിയൂരില്‍ യുവതിയും ഭര്‍ത്താവും കിണറില്‍ വീണു. കീഴരിയൂരിലെ തീഴരുകണ്ടിപൊയില് മനു (22), പൂര്‍ണ ഗര്‍ഭണിയായ ഭാര്യ അനഘശ്രീ (20) എന്നിവരെയാണ് കൊയിലാണ്ടി ഫയര്‍ ഫോഴ്സ് രക്ഷപ്പെടുത്തിയത്.
ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. വെള്ളം കോരുന്നതിനിടയില്‍ യുവതി അബദ്ധത്തില്‍ കിണറില്‍ വിഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. രക്ഷപ്പെടുത്താനായി ശ്രമിക്കുമ്പോള്‍ യുവാവും അപകടത്തില്‍ പെട്ടത്. രണ്ടു പേര് കിണറ്റില്‍ വീണതായി നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു.
കൊയിലാണ്ടി ഫയര്‍സ്റ്റേഷനിലെ സി.പി ആനന്ദന്റെ നേതൃതത്തില്‍ സേന എത്തി. ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ സിജിത്ത് കിണറില്‍ ഇറങ്ങി രണ്ടു പേരെയും രക്ഷപ്പെടുത്തുകയായിരുന്നു.





