Kozhikode

ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന നടത്തി: പത്ത് ഹോട്ടലുകൾക്കെതിരേ നടപടി

Please complete the required fields.




കോഴിക്കോട് : സംസ്ഥാനത്തിെന്റ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തുന്ന പരിശോധനയുടെ ഭാഗമായി ജില്ലയുടെ വിവിധഭാഗങ്ങളിലും പരിശോധന നടത്തി.

കോഴിക്കോട് നഗരം, പേരാമ്പ്ര, കൊയിലാണ്ടി, കൊടുവള്ളി, താമരശ്ശേരി എന്നിവിടങ്ങളിലെ 50-ഓളം ഹോട്ടലുകളിലാണ് ബുധനാഴ്ച പരിശോധന നടത്തിയത്.

പരിശോധനയിൽ വിവിധ സ്ഥാപനങ്ങൾക്കെതിരേ നടപടിയെടുത്തു. ആറു ഹോട്ടലുകൾക്ക് പിഴയടയ്ക്കാനായി നോട്ടീസ് നൽകി. ഭക്ഷ്യസുരക്ഷാവിഭാഗം അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിൽ ഹാജരായി പിഴയടയ്ക്കണമെന്ന് നോട്ടീസിലുണ്ട്. ‌ലൈസൻസില്ലാതെ പ്രവർത്തിച്ച രണ്ട് ഹോട്ടലുകളും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച രണ്ട് ഹോട്ടലുകളുമാണ് പൂട്ടിയത്.

Related Articles

Leave a Reply

Back to top button