Pathanamthitta

ശബരിമലയിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു; രണ്ട്പേരുടെ നില ഗുരുതരം

Please complete the required fields.




പത്തനംതിട്ട: ശബരിമലയിൽ വെടിപ്പുരക്ക് തീപിടിച്ച് മൂന്ന് പേർക്ക് പരിക്ക്. മാളികപ്പുറത്തിന് സമീപമാണ് അപകടമുണ്ടായത്. ചെങ്ങന്നൂർ ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശ്ശേരി വടശ്ശേരിൽ എ ആർ ജയകുമാർ (47), ചെങ്ങന്നൂർ കാരയ്ക്കാട് പാലക്കുന്ന് മോടിയിൽ അമൽ (28), പാലക്കുന്ന് മോടിയിൽ രജീഷ് ( 35 ) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. വൈകീട്ട് 4.45ഓടെയാണ് ശബരിമലയിൽ അപകടമുണ്ടായത്.

വെടിവഴിപാടിന് കരാറെടുത്തയാളുടെ ജീവനക്കാരായ മൂന്ന് പേർക്കാണ് പൊള്ളലേറ്റത്. ഇവരെ സന്നിധാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ശരീരത്തിന്റെ 45 ശതമാനത്തോളം ഇവർക്ക് പൊള്ളലേറ്റതായാണ് വിവരം. വെടിവഴിപാടിന് വേണ്ടി കദന നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സമീപത്തുണ്ടായിരുന്ന വെടിമരുന്നുകൾക്ക് കൂടി തീപിടിച്ചത് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചു. സന്നിധാനത്തെ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റാനാണ് തീരുമാനം. അബദ്ധത്തിൽ കദന പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവർ പൊലീസിന് നൽകിയ മൊഴി

Related Articles

Leave a Reply

Back to top button