Malappuram

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി പിടിയില്‍

Please complete the required fields.




മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പിന്നീട് നഗ്‌ന ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം മാറഞ്ചേരി സ്വദേശി റിയാസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനിയുടെ പരാതി പ്രകാരമാണ് നടപടി. കൊണ്ടോട്ടി എസ്‌ഐ കെ. നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു.

2008 മുതലാണ് പരാതിക്കാരിയുമായി വിദേശത്ത് വച്ച് റിയാസ് അടുപ്പത്തിലാകുന്നത്. അന്ന് മുതല്‍ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് യുവതി പറയുന്നു. പിന്നീട് യുവതി നാട്ടിലെത്തിയപ്പോള്‍ ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി വീണ്ടും പീഡിപ്പിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് പ്രതി വിവാഹത്തില്‍ നിന്നും പിന്‍മാറി.

ഇതോടെ അകന്ന് കഴിയുകയായിരുന്ന യുവതിയെ ഭീഷണിപ്പെടുത്തി വീണ്ടും റിയാസ് എത്തി. നേരത്തെ പകര്‍ത്തിയ നഗ്‌ന ചിത്രങ്ങള്‍ കാണിച്ചായിരുന്നു ഭീഷണി. തുടര്‍ന്ന് വീണ്ടും പീഡനത്തിന് ഇരയാക്കി. ഒടുവിലാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.

Related Articles

Leave a Reply

Back to top button