Malappuram

മെഡിക്കല്‍, നഴ്‌സിങ്,എന്‍ജിനീയറിങ് സീറ്റുകള്‍ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി; യുവാവ് അറസ്റ്റില്‍

Please complete the required fields.




മലപ്പുറം: മെഡിക്കല്‍ പിജി, നഴ്സിങ്, എന്‍ജിനീയറിങ് സീറ്റുകള്‍ വാഗ്ദാനം നല്‍കി പണം തട്ടിയ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി സാജു ബിന്‍ സലാം എന്ന സലീമാണ്(36) കേസില്‍ പിടിയിലായിരിക്കുന്നത്. ഡോക്ടറെന്ന വ്യാജേനയാണ് ഇയാള്‍ പലരില്‍ നിന്നായി കോടികള്‍ തട്ടിയത്. രാജസ്ഥാനില്‍ മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് ഇടനിലക്കാരന്‍ വഴി 70 ലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. മലപ്പുറം സ്വദേശിയായ ഡോക്ടറാണ് ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടത്. എന്നാല്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് സലീമിനെ സമീപിച്ചപ്പോള്‍ വാങ്ങിയ തുകയില്‍ നിന്നും കുറച്ച് മാത്രം തിരികെ നല്‍കി ഇയാള്‍ സംസ്ഥാനം വിടുകയായിരുന്നു.

സലീമിനെതിരെയുളള കേസ് ആദ്യം അന്വേഷിച്ചിരുന്നത് മലപ്പുറം പൊലീസായിരുന്നു. എന്നാല്‍ പിന്നീട് കേസ് ജില്ല ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. അന്വേഷണം ബംഗളൂരു കേന്ദ്രീകരിച്ചായിരുന്നു നടത്തിയത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘം ബംഗളൂരുവില്‍ ദിവസങ്ങളോളം ക്യാമ്പ് ചെയ്താണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ ഭാരതിയാര്‍ സിറ്റിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പ്രതി കേരളത്തിലെ വിവധ ജില്ലകളില്‍ സമാനമായ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു.

Related Articles

Leave a Reply

Back to top button