
പേരാമ്പ്ര: വില്‍പ്പനയ്ക്കായി കൊണ്ടു വന്ന 100 ഗ്രാം കഞ്ചാവുമായി പേരാമ്പ്ര ടൗണില്‍ ഒരാള്‍ പിടിയില്‍. കുറ്റ്യാടി സ്വദേശി അബ്ദുല്‍ സലീംമാണ് പിടിയിലായത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുദീപ്കുമാര്‍, എന്‍. പിയും പാര്‍ട്ടിയും നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ചെനോളി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
ഇയാള്‍ പേരാമ്പ്ര ടൗണ്‍ ഭാഗത്ത് സ്ഥിരമായി കഞ്ചാവ് വില്‍പ്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എക്‌സൈസ് സംഘം ഇയാളെ നിരീക്ഷിച്ച് വരുകയായിരുന്നു. പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.





