Thiruvananthapuram

വെഞ്ഞാറമ്മൂട് സൂര്യ കൊലപാതക കേസ് പ്രതി മരിച്ച നിലയിൽ

Please complete the required fields.




തിരുവനന്തപുരം :കൊലപാതക കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമ്മൂട് സൂര്യ കൊലപാതക കേസ് പ്രതി ഷിജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വയ്യേറ്റിലെ വീട്ടിൽ ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

2016 ജനുവരി 27നാണ് കൊലപാതകം നടന്നത്. ആറ്റിങ്ങൽ ബസ് സ്റ്റാൻഡിനു സമീപത്തെ റോഡിൽ വെച്ചു സൂര്യയെ ഷിജു വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

സൂര്യയുമായി പ്രണയത്തിലായിരുന്ന ഷിജു, സംശയം കാരണമാണ് കൊലപ്പെടുത്തിയത്. ഡിസംബർ 16നു വിചാരണ ആരംഭിക്കാനിരിക്കുകയായിരുന്നു.

Related Articles

Leave a Reply

Back to top button