Kerala

ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആക്കണം; സർക്കാരിന്റെ അഭിപ്രായം തേടി ഹൈക്കോടതി

Please complete the required fields.




ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയര്‍ത്തണമെന്ന ജീവനക്കാരുടെ ഹര്‍ജിയില്‍ സംസ്ഥാന സർക്കാറിന്റെ അഭിപ്രായം തേടി ഹൈക്കോടതി. ജസ്റ്റിസ് അനു ശിവരാമനാണ് ഇതുമായി ബന്ധപ്പെട്ട നിർദേശം നൽകിയത്. ഹൈക്കോടതിയി ജീവനക്കാരായ അജിത് കുമാർ, കെ യു കുഞ്ഞിക്കണ്ണൻ എന്നിവർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.

ഈ മാസം 6 ന് ഹർജി വീണ്ടും പരിഗണിക്കും. ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി നേരത്തെ സർക്കാരിന് കത്ത് നൽകിയിരുന്നു.

ഇന്നലെസര്‍വീസില്‍നിന്ന് വിരമിക്കേണ്ട ജീവനക്കാര്‍ പെന്‍ഷന്‍പ്രായം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് നേരത്തെ ചീഫ് ജസ്റ്റിസ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതിനിടെയാണ് നടപടി.

Related Articles

Leave a Reply

Back to top button