Kozhikode

ഉ​ന്ന​തി ജ​ന​കീ​യ വി​ജ്ഞാ​ന മു​ന്നേ​റ്റം പ​ദ്ധ​തി​യു​മാ​യി ഡോ.​എം​.കെ. മു​നീ​ര്‍

Please complete the required fields.




കൊ​ടു​വ​ള്ളി: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ ഡോ.​എം.​കെ മു​നീ​ര്‍ എം​എ​ല്‍​എ ന​ട​പ്പാ​ക്കു​ന്ന ഉ​ന്ന​തി ജ​ന​കീ​യ വി​ജ്ഞാ​ന മു​ന്നേ​റ്റം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് എ​ളേ​റ്റി​ല്‍ മെ​ര്‍​സു​ല ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഹെ​ഡ് ടോ​ക്ക് സം​ഘ​ടി​പ്പി​ക്കു​ന്നു. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ കെ​ഇ​എ​ഫ് ഹോ​ള്‍​ഡിം​ഗ്‌​സ് ചെ​യ​ര്‍​മാ​ന്‍ ഫൈ​സ​ല്‍ കൊ​ട്ടി​ക്കൊ​ള്ളോ​ന്‍ , വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഷ​ബാ​ന ഫൈ​സ​ല്‍ എ​ന്നി​വ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​മെ​ന്ന് ഡോ.​എം.​കെ മു​നീ​ര്‍ എം​എ​ല്‍​എ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു

മ​ണ്ഡ​ല​ത്തി​ലെ പ്രൈ​മ​റി സ്‌​കൂ​ള്‍ മു​ത​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ വ​രെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കും. കോ​ഴി​ക്കോ​ട് ഐ​ഐ​എ​മ്മി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഉ​ന്ന​തി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഉ​ന്ന​തി ഹെ​ഡ് ടോ​ക്ക് വ​ര്‍​ഷ​ത്തി​ല്‍ ര​ണ്ടു​ത​വ​ണ ന​ട​ക്കും. വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​ര്‍, സം​രം​ഭ​ക​ര്‍, ശാ​സ്ത്ര​ജ്ഞ​ര്‍, വ്യ​വ​സാ​യ പ്ര​മു​ഖ​ര്‍ എ​ന്നി​വ​ര്‍ സെ​മി​നാ​റു​ക​ള്‍ ന​യി​ക്കും.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കോ​ള​ജ്, സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഹെ​ഡ് ടോ​ക്കി​ല്‍ പ​ങ്കാ​ളി​ക​ളാ​വു​ക.
പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​ങ്കെ​ടു​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യും മു​നീ​ര്‍ പ​റ​ഞ്ഞു. മ​ണ്ഡ​ല​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യം വ​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.​ദേ​ശീ​യ അ​ന്ത​ര്‍​ദേ​ശീ​യ മേ​ഖ​ല​ക​ളി​ല്‍ തൊ​ഴി​ല്‍ ല​ഭി​ക്കു​ന്ന​തി​ന് വി​ദ്യാ​ര്‍​ഥി​ക​ളെ പ്രാ​പ്ത​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റലി​ജ​ന്‍​സി​നെ​ക്കു​റി​ച്ച് ബോ​ധ​വ​ല്‍​ക്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ടു​വ​ള്ളി, പ​ന്നൂ​ര്‍ ഹൈ​സ്‌​കൂ​ളു​ക​ളി​ല്‍ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് ലാ​ബ് തു​ട​ങ്ങും. തൊ​ഴി​ല്‍ ര​ഹി​ത​മാ​യ മ​ണ്ഡ​ല​മാ​യി കൊ​ടു​വ​ള്ളി​യെ മാ​റ്റും. ഏ​തു പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യാ​ലും കൊ​ടു​വ​ള്ളി​യെ മു​ദ്ര​കു​ത്തു​ന്ന അ​വ​സ്ഥ മാ​റ്റി​യെ​ടു​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് മു​നീ​ര്‍ പ​റ​ഞ്ഞു

Related Articles

Leave a Reply

Back to top button