Kozhikode

ലഹരിക്കെതിരെ കർമ്മ പദ്ധതികളുമായി താമരശ്ശേരി ഗ്രാമ പഞ്ചായത്ത്

Please complete the required fields.




താമരശ്ശേരി: സമൂഹത്തിൽ വ്യാപകമായി കൊണ്ടിരിക്കുന്ന മയക്ക്മരുന്ന് ഉപയോഗത്തെ ഇല്ലാതാക്കാൻ കർമ്മ പദ്ധതികൾക്ക് താമരശ്ശേരി ഗ്രാമ പഞ്ചായത്ത് തുടക്കം കുറിച്ചു, യുവജന വിദ്യാർത്ഥി സംഘടനകളുടെ ലഹരി വിരുദ്ധ യോഗം പഞ്ചായത്ത് പ്രസിഡൻറ് ജെ ടി അബ്ദുറഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു,

താഴെ തട്ടിൽ വാർഡുകൾ തോറും ലഹരി വിരുദ്ധ ജാഗ്രത സമിതികൾ സജീവമാക്കുകയും, പഞ്ചായത്തിലെ ഓരോ വിദ്യാലയങ്ങളിലും അവബോധ ക്ലാസുകൾ സംഘടിപ്പിക്കുക,കൂടാതെ മറ്റു ലഹരി വിരുദ്ധ പൊതു പരിപാടികൾ, നടത്തുമെന്നും അദ്ദേഹം പറഞ്ഞു,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർാൻമാരായ എ അരവിന്ദൻ,അയ്യൂബ് ഖാൻ,മഞ്ജിത കെ ,മെമ്പർ യുവേഷ്, യൂത്ത് കോർഡിനേറ്റർ അൻഷാദ് മലയിൽ തുടങ്ങിയവർ സംസാരിച്ചു,പോലീസ് എക്സൈസ് ഇടപെടലുകൾ കുറേകൂടി കാര്യക്ഷമം ആക്കേണ്ടതുണ്ടെന്ന് യുവജന പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

എ പി സമദ്, ഫസൽ കാരാട്ട്, അഭിജിത്ത് കെ, കാവ്യ വി ആർ,റിജേഷ്, നൗഫൽ,ഇഖ്ബാൽ പൂക്കോട്,ശ്യാം,അൻസാർ ചാലിൽ, തസ്ലീം, എം വി സുമേഷ്, തുടങ്ങി വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button