
കൊച്ചി: കേരളത്തിൽ സ്വര്‍ണ വില വീണ്ടും ഈ മാസത്തെ താഴ്ന്ന നിലയില്‍. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 36,640 ആയി. ഗ്രാം വില 15 രൂപ താഴ്ന്ന് 4580ല്‍ എത്തി.
തിങ്കളാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസം വിലയില്‍ സ്ഥിരത കൈവരിച്ച ശേഷമാണ് സ്വര്‍ണവില ഇന്നലെ വീണ്ടും താഴേക്ക് പോയത്. ഒരു പവന്‍ സ്വര്‍ണത്തിന് 36,680 രൂപയായിരുന്നു ഞായറാഴ്ചത്തെ വില.
ഈ മാസം 16നായിരുന്നു സ്വർണം പവന്‍ വില ഇതേ നിലവാരത്തില്‍ എത്തിയിരുന്നു. ഓണക്കാലത്ത് ദിവസങ്ങളോളം ഒരേനിലയിൽ തുടർന്ന സ്വർണവില സെപ്റ്റംബർ 14നാണ് കുറഞ്ഞുതുടങ്ങിയത്.





