Kozhikode

കോഴിക്കോട്ട് നഗരത്തിലും തെരുവുനായ ആക്രമണം; രണ്ടു കുട്ടികളടക്കം മൂന്ന് പേര്‍ക്ക് കടിയേറ്റു

Please complete the required fields.




കോഴിക്കോട്: നാദാപുരത്തിന് പുറമേ കോഴിക്കോട്ടെ നഗര പ്രദേശമായ അരക്കിണറിലും തെരുവുനായ ആക്രമണം. രണ്ട് കുട്ടികളടക്കം മൂന്നുപേര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഷാജുദ്ദീന്‍, ആറാം ക്‌ളാസ് വിദ്യാര്‍ഥിനിയായ വൈഗ, ഏഴാം ക്‌ളാസ് വിദ്യാര്‍ഥിനിയായ നൂറാസ് എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.

ഉച്ചതിരിഞ്ഞ് 3 30 ഓടേ സ്‌കൂളിന് സമീപമാണ് സംഭവം. ഗോവിന്ദപുരം സ്‌കൂളിന് സമീപത്തെ ഇടവഴിയിലൂടെ പോകുകയായിരുന്നവരെയാണ് നായ കടിച്ചത്. നാട്ടുകാരാണ് ഇവരെ നായയില്‍ നിന്നും രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്.

കുട്ടികളുടെ കാലിന്റെ പിന്‍ഭാഗത്തും മുഖത്തും കൈകളിലും മാരകമായ രീതിയില്‍ മുറിവേറ്റിട്ടുണ്ട്.

Related Articles

Leave a Reply

Back to top button