Kollam

റോഡ് അരികില്‍ നിന്നും കവറില്‍ പൊതിഞ്ഞ നിലയിലുള്ള രണ്ട് തലയോട്ടികള്‍ കണ്ടെത്തി

Please complete the required fields.




കൊല്ലം: ശക്തികുളങ്ങരയില്‍ റോഡ് അരികില്‍ നിന്നും കവറില്‍ പൊതിഞ്ഞ നിലയിലുള്ള രണ്ട് തലയോട്ടികള്‍ കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് കണ്ടത്. പ്രവര്‍ത്തനമില്ലാതെ കിടന്ന ആശുപത്രിക്ക് സമീപത്തെ റോഡരികില്‍ നിന്ന് രണ്ട് തലയോട്ടികള്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ആണ് സംഭവം നടന്നത്. തലയോട്ടികളാണ് കവറിലെന്ന് മനസിലാക്കിയതോടെ ശുചീകരണ തൊഴിലാളികള്‍ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയില്‍ തലയോട്ടികള്‍ ഏറെ പഴക്കം ചെന്നവയാണെന്ന് കണ്ടെത്തി.

തലയോട്ടികള്‍ കണ്ടെത്തിയ കവറിനുള്ളില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നതിന് സമാനമായ കുറിപ്പുകള്‍ ഉണ്ടായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. കൂടുതല്‍ പരിശോധനയ്ക്കായി രണ്ട് തലയോട്ടികളും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ച ശേഷം. ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചുവെന്നാണ് വിവരം.

Related Articles

Leave a Reply

Back to top button