Kozhikode

കക്കയം കെ.എസ്.ഇ.ബി.ക്വാർട്ടേഴ്സുകൾ ശോച്യാവസ്ഥയിൽ

Please complete the required fields.




കൂരാച്ചുണ്ട് : കക്കയത്ത് കെ.എസ്.ഇ.ബി. ജീവനക്കാരുടെ ക്വാർട്ടേഴ്സുകൾ ശോച്യാവസ്ഥയിലായിട്ടും നവീകരണപ്രവൃത്തി വൈകുന്നു. ക്വാർട്ടേഴ്സുകളിൽ പതിനഞ്ചെണ്ണം ഉപയോഗശൂന്യമാണ്. എട്ടെണ്ണത്തിൽ ജീവനക്കാർ താമസിക്കുന്നുണ്ട്. മഴക്കാലമായതോടെ ക്വാർട്ടേഴ്സുകൾക്ക് ചോർച്ചയുണ്ട്.

ടാർപോളിനും ഷീറ്റും മേഞ്ഞ് താത്കാലികമായി ചോർച്ച തടയുകയാണ് ഇപ്പോൾചെയ്യുന്നത്. അഞ്ച് ക്വാർട്ടേഴ്സുകളുടെ അറ്റകുറ്റപ്പണിക്കായി 54 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണുള്ളത്.

കോമ്പൗണ്ടിനുള്ളിലെ പോസ്റ്റോഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിയ്ക്കായി പതിനാറുലക്ഷവും ഷട്ടിൽ കോർട്ടിനായി പതിനാല് ലക്ഷം രൂപയുമാണ് കണക്കാക്കുന്നത്. പാമ്പുകളുടെയും മറ്റ് വന്യ ജീവികളുടെയും ശല്യം ഇവിടെ രൂക്ഷമാണ്.

Related Articles

Leave a Reply

Back to top button