Kozhikode

ബഫർസോൺ; മനുഷ്യമതിൽ തീർത്ത് ആയിരങ്ങൾ

Please complete the required fields.




ചക്കിട്ടപാറ: മലയോര മേഖലയുടെ നിലനിൽപിനു ഭീഷണിയായ ബഫർസോണിനെതിരെ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ബഹുജന മനുഷ്യമതിലിൽ ആയിരങ്ങൾ പങ്കാളികളായി.  മലയോര മേഖലയുടെ നിലനിൽപിനു ഭീഷണിയായ ബഫർസോണിനെതിരെ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ബഹുജന മനുഷ്യമതിലിൽ ആയിരങ്ങൾ പങ്കാളികളായി.

പെരുവണ്ണാമൂഴിയിൽ നിന്നു 4 കിലോമീറ്ററോളം ദൂരത്തിൽ ചക്കിട്ടപാറ വരെ തീർത്ത മനുഷ്യമതിലിൽ കനത്ത മഴയെ അവഗണിച്ചും പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നിന്ന് നൂറുകണക്കിനു പേർ എത്തി. പൊതുസമ്മേളനം കെ.മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു. ബഫർസോണിൽ നിന്നു ജനവാസ കേന്ദ്രങ്ങളെ മുഴുവൻ ഒഴിവാക്കി മാത്രമേ കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി നിയമങ്ങൾ നിർമിക്കാൻ പാടുള്ളുവെന്നു കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന്  എംപി പറഞ്ഞു. 

ബഫർ സോൺ വിഷയത്തിൽ കേരളത്തിൽ രാഷ്ട്രീയമായ ചേരിതിരിവ് ഇല്ല. കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയതാണ്. സംസ്ഥാനത്തെ എംപിമാർക്കും ത്രിതല പഞ്ചായത്തുകൾക്കും പ്രശ്നത്തില്‍ ഏകാഭിപ്രായമാണ്. ഈ വിധി നടപ്പാക്കില്ലെന്ന കാര്യത്തിൽ കേരളം ഒറ്റക്കെട്ടാണ്.നിലവിലെ വനം സംരക്ഷിച്ചാൽ തന്നെ കേരളം പരിസ്ഥിതി സൗഹാർദ സംസ്ഥാനമാണ്.

ഒരു കിലോമീറ്റർ ബഫർ സോണാക്കി സംസ്ഥാന സർക്കാർ തീരുമാനമെടുത്തത് മാറ്റി കേന്ദ്ര സർക്കാരിനെയും സുപ്രീം കോടതിയെയും സമീപിച്ചാൽ ബഫർ സോണിൽ അനുകൂല വിധി ഉണ്ടാകും. വിധി ഉണ്ടായില്ലെങ്കിൽ തന്നെ നടപ്പാക്കാൻ അനുവദിക്കില്ല. കർഷകരെ ഇറക്കി വിടാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Back to top button