Thiruvananthapuram

വരും മണിക്കൂറിൽ എല്ലാ ജില്ലയിലും മഴ സാധ്യത; 22 വരെ മഴ തുടരും, നാളെ 3 ജില്ലകളിൽ യെല്ലോഅലർട്ട്

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത. 10 മണിവരെയുള്ള സമയത്തേക്കുള്ള അറിയിപ്പിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. അതേസമയം നേരത്തെ പുറപ്പെടുവിച്ച പ്രകാരം സംസ്ഥാനത്ത് 2 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്.

കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. അതേസമയം നാളെ 3 ജില്ലകളിലായിരിക്കും യെല്ലോ അലർട്ട്. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലായിരിക്കും അത്. അതേസമയം സംസ്ഥാനത്ത് 22 ാം തിയതി വരെ മഴ സാധ്യത തുടരുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.

അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം ദുർബലമായി ന്യുന മർദ്ദമായി തീർന്നതും വടക്കു കിഴക്കൻ വിദർഭക്കും സമീപ പ്രദേശത്തിനും മുകളിൽ മറ്റൊരു ന്യുന മർദ്ദം നിലനിൽക്കുന്നതും മൺസൂൺ പാത്തി അതിന്റെ  സാധാരണ സ്ഥാനത്തു നിന്ന് വടക്കോട്ട് മാറിയിരിക്കുന്നിന്‍റെയും ഫലമായി 22 വരെ  ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ  മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

Related Articles

Leave a Reply

Back to top button