Kozhikode

ഉദ്ഘാടന വേദിയിൽ കുഞ്ഞില മാസിലാമണിയുടെ പ്രതിഷേധം

Please complete the required fields.




കോഴിക്കോട് : മേളയിൽ തന്റെ സിനിമ പ്രദർശിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് ഫ്രീഡം ഫൈറ്റ് എന്ന സിനിമയുടെ സംവിധായിക കുഞ്ഞില മാസിലാമണി മേളയുടെ ഉദ്ഘാടന സ്റ്റേജിൽ പ്രതിഷേധിച്ചു. ഉദ്ഘാടന ചടങ്ങ് നടക്കുന്നതിനു ഒന്നര മണിക്കൂർ മുൻപ് സ്റ്റേജിൽ കയറിയിരുന്നാണ് പ്രതിഷേധിച്ചത്. കെ.കെ.രമ എംഎൽഎ യോട് ഈ സർക്കാർ എങ്ങനെയാണോ പെരുമാറുന്നത് അങ്ങനെയാണ് തന്നോടും പെരുമാറുന്നതെന്നും ഒരു കാരണവുമില്ലാതെ വേട്ടയാടുകയാണെന്നും തന്റെ സിനിമയെ അവഗണിച്ചെന്നും ആരോപിച്ചു.

തുടർന്നു കസബ പൊലീസെത്തി കുഞ്ഞിലയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്കു മാറ്റി. കാര്യങ്ങളറിയാതെ മേളയുടെ വേദിക്കു മുൻപിൽ നടത്തിയ പ്രതിഷേധം ഭൂഷണമല്ലെന്ന് ഉദ്ഘാടന ചടങ്ങിൽ ആമുഖ പ്രസംഗം നടത്തിയ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു.ഒടിടി പ്ലാറ്റ്ഫോമിലോ തിയറ്ററിലോ പ്രദർശിപ്പിച്ച ഒരൊറ്റ സിനിമയും മേളയിൽ പ്രദർശിപ്പിക്കുന്നില്ല. ഇതിൽ ഒരാൾക്കു വേണ്ടി മാത്രം മാറ്റം വേണമെന്നു പറയാനാവില്ല. സാമാന്യ ധാരണ പോലുമില്ലാതെയാണ് പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Back to top button