Kozhikode

കെ.എസ്.ആർ.ടി.സി.യുടെ നാലമ്പല ദർശനയാത്രയ്‌ക്ക്‌ നാളെ തുടക്കം

Please complete the required fields.




താമരശ്ശേരി : രാമായണമാസത്തിൽ കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ താമരശ്ശേരി കെ.എസ്.ആർ.ടി.സി. ഡിപ്പോ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന നാലമ്പല തീർഥാടനയാത്രയ്ക്ക് തിങ്കളാഴ്ച തുടക്കമാവും. 18-ന് രാത്രി പത്തുമണിക്ക്‌ താമരശ്ശേരി ഡിപ്പോ പരിസരത്തുനിന്ന് പ്രഥമ നാലമ്പല ദർശനസർവീസ് ആരംഭിക്കും.

11 മണിക്ക്‌ കോഴിക്കോട് ടെർമിനലിലെത്തി തീർഥാടകരെ കയറ്റി സൂപ്പർ ഡീലക്സ് എയർബസ് യാത്രതുടരും.

തൃപ്പയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ഭരതസ്വാമി ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്നസ്വാമി ക്ഷേത്രം എന്നീ അമ്പലങ്ങളിലെ ദർശനങ്ങൾക്കുശേഷം തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെ താമരശ്ശേരിയിൽ തിരിച്ചെത്തും.

തീർഥാടകർക്ക് ദർശനത്തിനും വഴിപാടിനും ദേവസ്വങ്ങളുമായി സഹകരിച്ച് പ്രത്യേക സംവിധാനമൊരുക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഓഗസ്റ്റ് 16-വരെ ബുക്കിങ്ങിനനുസരിച്ച് നാലമ്പല ദർശനയാത്രകൾ നടക്കും

Related Articles

Leave a Reply

Back to top button