Kozhikode

വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

Please complete the required fields.




കോഴിക്കോട്: വ്യാപരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ ജനറൽ ബോഡി യോഗവും ഭരണ സമിതി തെരെഞ്ഞെടുപ്പും നടന്നു. രാവിലെ 9 മണി മുതൽ കോഴിക്കോട് ടാഗോർ ഹാളിൽ വെച്ച് നടന്ന യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജന: സിക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്തു .

സംസ്ഥാന ജില്ലാ നേതാക്കൻമാർ, യൂത്ത് വിംങ്ങ് , വനിതാ വിങ്ങ് നേതാക്കൻമാർ ചടങ്ങിൽ പങ്കെടുത്തു. ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് രണ്ട് പേർ മത്സര രംഗത്ത് എത്തി. നിലവിലെ ജില്ലാ വൈസ് പ്രസിഡണ്ടായ അഷ്റഫ് മുത്തേടത്തും ജില്ലാ ആക്ടിംങ്ങ് പ്രസിഡണ്ടായ സലാം വടകരയുമാണ് മത്സര രംഗത്തെത്തിയത്. ആകെ പോൾ ചെയ്ത വോട്ട് 955 – അഷ്റഫ് മുത്തേടത്ത് ന് 667 ഉം സലാം വടകരക്ക് 285 വോട്ടും നേടി. 3 വോട്ട് അസാധുവായി. 382 വോട്ടിന്റെ ഭൂരിപക്ഷത്തിന് അഷ്റഫ് മൂത്തേടത്ത് വിജയിച്ചു
പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലാ ഭാരവാഹികളായി പ്രസിഡണ്ട് അഷ്റഫ് മുത്തേടത്ത് എളേറ്റിൽ വട്ടോളി, ജന: സിക്രട്ടറി ജിജി.കെ. തോമസ് തിരുവമ്പാടി, ട്രഷറർ വി. സുനിൽ കുമാർ കോഴിക്കോട്, എന്നിവരെ തെരെഞ്ഞെടുത്തു.

Related Articles

Leave a Reply

Back to top button