Kozhikode

ക്രഷറിലെ സ്ലെറി കുടിവെള്ള സ്രോതസ്സായ തോട്ടിലേക്ക് , അടിയന്തര നടപടി സ്വീകരിച്ച് താമരശ്ശേരി തഹസിൽദാർ.

Please complete the required fields.




താമരശ്ശേരി: താമരശ്ശേരി, അമ്പായത്തോട് വിനയഭവന് മുൻവശം തോടിനോട് ചേർന്നാണ്  ക്രഷറിലെ സ്ലെറി  തട്ടിയത്.പ്രധാന കുടിവെള്ള സ്രോതസ്സും, കുളിക്കാൻ ഉപയോഗിക്കുന്നതും, താമരശ്ശേരി , കട്ടിപ്പാറ , പഞ്ചായത്തുകളുടെ കുടിവെള്ള പദ്ധതിയുടെ സ്രോതസ്സും ഈ തോടാണ്, ഈ തോട്ടിലേക്ക് ചേർന്നാണ് ക്രഷർ മാലിന്യം  തള്ളിയത്.

പൊതു പ്രവർത്തകരായ ഹാരിസ് അമ്പായത്തോട്, അൻഷാദ് മലയിൽ , അയ്യൂബ് കാറ്റാടി, അൻഷിദ് അമ്പായതോട്  തുടങ്ങിയവർ വിവരം അറിയിച്ചതിനെ തുടർന്ന് മിനുറ്റുകൾക്കകം താമരശ്ശേരി തഹസിൽദാർ  സി സുബൈറിൻ്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി തഹസിൽദാർ രതീഷും മറ്റു ഉദ്യോഗസ്ഥരും സ്ഥലത്ത്   എത്തുകയും ക്രഷർ മാലിന്യം നീക്കാൻ ഉള്ള കർശന നിർദേശം കൊടുക്കുകയും മറ്റു നടപടികൾ സ്വീകരിക്കുകയും  ചെയ്യുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

ഞായറാഴ്ച ആയിട്ടും  പ്രകൃതി വിഭവങ്ങൾ മലിനമാക്കുന്ന വിഷയങ്ങളിൽ അടിയന്തര  നടപടി സ്വീകരിച്ച തഹസിൽദാർ മാതൃക പരമായ സമീപനമാണ് സ്വീകരിച്ചത്

Related Articles

Leave a Reply

Back to top button