Kozhikode

പ്ലാസ്റ്റിക് നിരോധനം: പരിശോധന തുടങ്ങി; മൂന്നു കടകൾക്ക്​ നോട്ടീസ്‌

Please complete the required fields.




കോ​ഴി​ക്കോ​ട്‌: ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക് ഉ​ൽ​​പ​ന്ന​ങ്ങ​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ വി​ഭാ​ഗം ന​ഗ​ര​ത്തി​ൽ പ​രി​ശോ​ധ​ന തു​ട​ങ്ങി. മൂ​ന്നു​ മേ​ഖ​ല​ക​ളാ​യി തി​രി​ഞ്ഞ്​ മൂ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്​​പെ​ക്ട​ർ, ശു​ചീ​ക​ര​ണ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ, ഡ്രൈ​വ​ർ​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ശ​നി​യാ​ഴ്​​ച പാ​ള​യം എം.​പി റോ​ഡ്, ബേ​ബി ബ​സാ​ർ, ഒ​യാ​സി​സ് കോം​പ്ല​ക്സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ലാ​സ്റ്റി​ക് മൊ​ത്ത​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 45 കി​ലോ​ഗ്രാം നി​രോ​ധി​ത പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗ്, 49 പാ​ക്ക​റ്റ് ഗ്രോ ​ബാ​ഗ്, 31 പാ​ക്ക​റ്റ് പ്ലാ​സ്റ്റി​ക് കോ​ട്ട​ഡ് പേ​പ്പ​ർ പ്ലേ​റ്റ്, 75 പാ​ക്ക​റ്റ് പ്ലാ​സ്റ്റി​ക് കോ​ട്ട​ഡ് പേ​പ്പ​ർ ഗ്ലാ​സ്, ഒ​മ്പ​ത്​ പാ​ക്ക​റ്റ് പ്ലാ​സ്റ്റി​ക് സ്പൂ​ൺ, ഒ​രു പാ​ക്ക​റ്റ് പ്ലാ​സ്റ്റി​ക് സ്ട്രോ, ​ആ​റ്​ പാ​ക്ക​റ്റ് പ്ലാ​സ്റ്റി​ക് ഗ്ലാ​സ് ലി​ഡ്, 40 പാ​ക്ക​റ്റ് ഗാ​ർ​ബേ​ജ് ബാ​ഗ് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. ബേ​ബി ബ​സാ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ഫ്.​എം ട്രേ​ഡേ​ഴ്സ്, നോ​വി ടോ​ട്ട​ൽ പാ​ക്കി​ങ്, ഒ​യാ​സി​സ് കോ​മ്പൗ​ണ്ടി​ലെ ഷാ​ലി​മാ​ർ ഏ​ജ​ൻ​സീ​സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നാ​ണ് നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ച​ത്

Related Articles

Leave a Reply

Back to top button