
താമരശ്ശേരി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും സ്വർണക്കള്ളക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും താമരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി താമരശ്ശേരി പോസ്റ്റ് ഓഫീസിന് മുന്നിൽ നിൽപ്പുസമരം സംഘടിപ്പിച്ചു.
ഡി.സി.സി. ജനറൽ സെക്രട്ടറി പി.സി. ഹബീബ് തമ്പി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് നവാസ് ഈർപ്പോണ അധ്യക്ഷനായി. കെ.പി.സി.സി. മെമ്പർ എ. അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി. പി. ഗിരീഷ് കുമാർ, ടി.ആർ.ഒ. കുട്ടൻ, കെ. സരസ്വതി, ഖദീജ സത്താർ, സത്താർ പള്ളിപ്പുറം, സി.മുഹ്സിൻ, ചിന്നമ്മ ജോർജ്, യു.ആർ. ഗിരീഷ്, സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.





