Malappuram

‘യുഡിഎഫ് ബഹിഷ്കരണത്തിന് കാരണം രാഷ്ട്രീയ വിഷയങ്ങൾ’; ലോക കേരള സഭയെ തള്ളാതെ കുഞ്ഞാലിക്കുട്ടി

Please complete the required fields.




മലപ്പുറം: ലോക കേരള സഭയെ തള്ളാതെ പി കെ കുഞ്ഞാലിക്കുട്ടി. സമീപകാല രാഷ്ട്രീയ വിഷയങ്ങളുടെ പേരിലാണ് യുഡിഎഫ് വിട്ടുനിന്നത്. യുഡിഎഫിന്റെ പ്രവാസി സംഘടനകൾ സജീവമായി പങ്കെടുക്കുന്നുണ്ട്. യൂസഫലിയ്ക്ക് എതിരായ കെ എം ഷാജിയുടെ പ്രസ്ഥാവന ശ്രദ്ധയിൽ പെട്ടിട്ടില്ല. ഇക്കാര്യം പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അഗ്നിപഥ് പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണിത്. ജോലി തേടിയിരിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളുടെ അവസരം നഷ്ടമാക്കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം വിമർശിച്ചു.

Related Articles

Leave a Reply

Back to top button