
കുന്ദമംഗലം: ബസ് സ്റ്റാൻഡിന് സമീപത്തെ റോഡിലെ പൊന്നിനം ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി കടന്നുകളഞ്ഞ പ്രതി പിടിയിൽ. ജ്വല്ലറിയിലെ നൗഷാദ് എന്നയാളുടെ പരാതിയിലാണ് ഇട്ടിതൊടുകയിൽ സൂരജ് മാധവിനെ (28) പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയത്.
ജ്വല്ലറിയിൽനിന്ന് ഒന്നര പവന്റെ ചെയിൻ വാങ്ങി വീട്ടിൽ അമ്മയെ കാണിക്കാനെന്ന് പറഞ്ഞശേഷം കടയിലെ സെയിൽസ്മാനെയുംകൊണ്ട് വീടുവരെ പോയ പ്രതി തുടർന്ന് എ.ടി.എമ്മിലാണ് പണമെന്നു പറഞ്ഞ് പോകുകയും അവിടെ നിന്ന് രക്ഷപ്പെടുകയുമായിരുന്നു.
തിങ്കളാഴ്ച പുലർച്ച ഇയാളെ മജിസ്ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ അബ്ബാസിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ പ്രദീപ്, ഷാജിദ്, അജീഷ് എന്നിവരാണ് സൂരജ് മാധവിനെ അറസ്റ്റ് ചെയ്തത്.





