Thiruvananthapuram

കേന്ദ്രത്തിന് വിമർശനം, സർക്കാർ നേട്ടങ്ങളെണ്ണി പറഞ്ഞ് മുഖ്യമന്ത്രി, പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു 

Please complete the required fields.




തിരുവനന്തപുരം: ജനങ്ങളെ ഭിന്നിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ വലത് പക്ഷ നയങ്ങൾക്ക് വിരുദ്ധമായി ജനങ്ങളെ ഒന്നിപ്പിക്കുന്ന ശ്രമങ്ങളാണ് ഇടത് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം ഇടത് സർക്കാരിന്‍റെ ഒന്നാം വാർഷികാഘോഷത്തിന്റെ  സംസ്ഥാനതല സമാപനവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്നങ്ങളിലാണ് കേരളം പ്രധാന ശ്രദ്ധ നൽകുന്നത്. സമഗ്രമായ വികസനമാണ് എൽഡിഎഫിന്റെ ലക്ഷ്യം. അത് നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള പല സർവേകളും രാജ്യത്ത് നടക്കുന്നുണ്ട്. എന്നാൽ കേരളവും സർവെ നടത്തുന്നുണ്ട്. അതൊരിക്കലും ജനങ്ങളെ ഭിന്നിപ്പിക്കാനല്ല. പരമദരിദ്രരായ കുടുംബങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്താനാണ് കേരളം സർവെ നടത്തിയത്. ആ കുടുംബങ്ങളെ കണ്ടെത്തി. ഇനി തുടർനടപടിയിലൂടെ ആ കുടുംബങ്ങളെ കൈപിടിച്ചുയർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കേന്ദ്രസർക്കാരിനെ വിമർശിച്ചും സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളെണ്ണി പറഞ്ഞുമായിരുന്നു മുഖ്യമന്ത്രി സംസാരിച്ചത്. 

Related Articles

Leave a Reply

Back to top button