
താമരശ്ശേരി: ചുരത്തില്‍ കാറ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ചുരം നാലാം വളവിന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം.
ചുരം ഇറങ്ങുകയായിരുന്ന ഇന്നോവ കാറാണ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ അപകടത്തില്‍ പെട്ടത്.
കാറ് താഴേക്ക് വീഴാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് കാറ് കരക്കെത്തിച്ചു.





