Kozhikode

സ്പ്രേ പെയ്‌ന്റിങ് സ്ഥാപനത്തിൽനിന്ന് കാർ മോഷ്ടിച്ചു

Please complete the required fields.




താമരശ്ശേരി : അറ്റകുറ്റപ്പണികൾക്കായി എത്തിച്ച കാർ രാത്രി സ്പ്രേ പെയ്‌ന്റിങ് സ്ഥാപനത്തിൽനിന്ന് മോഷ്ടിച്ചതായി പരാതി. ഓടക്കുന്ന് സ്വദേശി കെ.പി. മനോജിന്റെ ഉടമസ്ഥതയിലുള്ള അഭിനന്ദ് സ്പ്രേ പെയ്‌ന്റിങ് സ്ഥാപനത്തിലാണ് ഇക്കഴിഞ്ഞ 17-ന് പുലർച്ചെ മോഷണം നടന്നത്.

താമരശ്ശേരി പരപ്പൻപൊയിൽ കണ്ടംപറക്കൽ കെ.പി. രതീഷിന്റെ കാറാണ് കളവുപോയത്. ഏപ്രിൽ 12-നാണ് സ്പ്രേ പെയ്ന്റിങ് സ്ഥാപനത്തിൽ വാഹനം അറ്റകുറ്റപ്പണികൾക്കായി എത്തിച്ചത്.
ബൈക്കിലെത്തിയ രണ്ടുപേർ സ്ഥാപനത്തിന്റെ പൂട്ടുപൊളിച്ച് ഉള്ളിൽ കയറി അല്പസമയം കഴിഞ്ഞ് അതിലൊരാൾ കാറുമായി കടന്നുകളയുന്ന ദൃശ്യം സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

രണ്ടാമത്തെയാൾ ബൈക്കിൽതന്നെ മടങ്ങുകയും ചെയ്തു. മോഷണം നടക്കുന്നതിന് ഏതാനും മിനിറ്റുകൾക്കുമുമ്പ് സ്ഥാപനത്തിന് സമീപം സ്കൂട്ടറിലെത്തിയ മറ്റു രണ്ടുയുവാക്കൾ പിന്നീട് സ്ഥലത്തെത്തിയ മോഷണസംഘത്തോട് സംസാരിക്കുന്ന ദൃശ്യവും ലഭ്യമായിട്ടുണ്ട്.

അതേസമയം, അഴിച്ചുവെച്ച വാഹനഭാഗങ്ങൾ ഉൾപ്പെടെ എടുത്ത് കാറുമായി മാത്രമാണ് കടന്നുകളഞ്ഞതെന്നതും സ്ഥാപനത്തിൽനിന്ന് മറ്റൊന്നും അപഹരിക്കപ്പെട്ടിട്ടില്ലെന്നതും സംഭവത്തിൽ ദുരൂഹതയുണർത്തുന്നുണ്ട്.താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

Related Articles

Leave a Reply

Back to top button