Thiruvananthapuram

മത വിദ്വേഷപ്രസംഗം: പി.സി.ജോര്‍ജ് കസ്റ്റഡിയില്‍

Please complete the required fields.




തിരുവനന്തപുരം: വിദ്വേഷപ്രസംഗ വിവാദത്തിൽ പി.സി.ജോര്‍ജിനെ പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ജോര്‍ജുമായി പൊലീസ് സംഘം തിരുവനന്തപുരത്തേക്ക് പോകുകയാണ്. ഫോര്‍ട്ട് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. സര്‍ക്കാരിന്റെ നിര്‍ബന്ധബുദ്ധിയാണ് നടപടിക്ക് പിന്നിലെന്ന് ഷോണ്‍ ജോര്‍ജ്. ആവശ്യപ്പെട്ടാല്‍ പൊലീസിനുമുന്നില്‍ ഹാജരാകുന്ന ആളാണ് പി.സി.ജോര്‍ജ്. പറഞ്ഞത് തെറ്റോ എന്ന് അദ്ദേഹവും കാലവുമാണ് വിലയിരുത്തേണ്ടതെന്നും മകന്‍ പറഞ്ഞു. വിഡിയോ സ്റ്റോറി കാണാം: 

തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി ഹിന്ദു സമ്മേളനത്തിലെ പ്രസംഗമാണ് കേസിന് അടിസ്ഥാനം. മുസ്ലിം വിഭാഗത്തെ ആക്ഷപിക്കുന്നതാണ് പ്രസംഗമെന്ന് ആരോപിച്ച് യൂത്ത് ലീഗ് ഉൾപ്പെടെ ഒട്ടേറെ സംഘടനകൾ ഡി.ജി.പി അനിൽകാന്തിന് പരാതി നൽകിയിരുന്നു. അതിനെ തുടർന്നാണ് കേസെടുത്തത്. ജോര്‍ജിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നു വന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡി.

Related Articles

Leave a Reply

Back to top button