
കോഴിക്കോട്: ദേശാഭിമാനി കോഴിക്കോട് യൂണിറ്റിലെ ഹയർഗ്രേഡ് റിസപ്‌ഷനിസ്റ്റ് പുതിയപാലം ആശാരിക്കണ്ടിയിൽ അബ്‌ദുൾ ലത്തീഫ് (59) അന്തരിച്ചു.
ഖബറടക്കം ഇന്ന് (29-03-2022- ചൊവ്വ) വൈകുന്നേരം മൂന്നിന് പുതിയപാലം പള്ളി ഖബർസ്ഥാനിൽ.
ഹൃദയാഘാതത്തെത്തുടർന്ന് നാല് ദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
1983ൽ ദേശാഭിമാനിയിൽ ജോലിയിൽ പ്രവേശിച്ചു. ലൈബ്രേറിയൻ, ഡസ്ക് അസിസ്റ്റന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: സീനത്ത്.
മക്കൾ: ലിയാന, ലാമിയ.
മരുമക്കൾ: സുലൈമാൻ തലപ്പാറ (ജിദ്ദ), ഷംനു ഒളവണ്ണ (സൗദി).
പിതാവ്: പരേതനായ മുഹമ്മദ് കോയ. മാതാവ്: അലീമ.
സഹോദരങ്ങൾ: സാജിത, മുംതാസ്.





