India

തിരുപ്പതിക്ക് സമീപം ബസ് കൊക്കയിലേക്ക് മറിഞ്ഞു; തീർത്ഥാടകർ അടക്കം 7 പേർ മരിച്ചു

Please complete the required fields.




ബം​ഗ്ലൂരു: തിരുപ്പതിക്ക് സമീപം ചിറ്റൂരിൽ ഉണ്ടായ ബസ് അപകടത്തില്‍ ഏഴ് മരണം. ബസ് കൊക്കയിലേക്ക് മരിഞ്ഞാണ് തീർത്ഥാടകർ അടക്കം ഏഴ് പേർ മരിച്ചത്. ആന്ധ്രാ സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ 45 പേർക്ക് പരിക്കേറ്റു.

ചിറ്റൂര്‍ ജില്ലയിലെ ഭകരൺപേടിലാണ് അപകടം ഉണ്ടായത്. ശനിയാഴ്ച രാത്രി 11.30 മണിയോടെയാണ് അപകടമുണ്ടായതെന്നും ബസ് ഒരു കൊക്കയിലേയ്ക്ക് മറിയുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. അപകടത്തിൽ 45 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രശസ്തമായ തിരുപ്പതി ക്ഷേത്രത്തിൽ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഡ്രൈവറുടെ അശ്രദ്ധയാണ് ബസ് മറിയാൻ കാരണമെന്ന് പൊലീസ് പറയുന്നു.

Related Articles

Leave a Reply

Back to top button