
ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് വൻ തീപിടിത്തം. പളളിപ്പുറത്തെ പ്ലൈവുഡ് ഫാക്ടറിക്ക് ആണ് തീപിടിച്ചത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി . പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ ഫാക്ടറി ഏതാണ്ട് പൂർണമായും കത്തി നശിച്ചിട്ടുണ്ട്.
എട്ട് യൂണിറ്റ് ഫയർഫോഴസ് എത്തി കഠിന പരിശ്രമം നടത്തിയാണ് മണിക്കൂറുകൾക്ക് ശേഷം തീ നിയന്ത്രണ വിധേയമാക്കിയത്.ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നുണ്ട്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.





