Thiruvananthapuram

സ്വർണ വിലയിൽ വൻ വർധന

Please complete the required fields.




സ്വർണ വിലയിൽ ഇന്നും വൻ വർധന രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് നൂറ് രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4770 രൂപയായി.

ഒരു പവൻ സ്വർണത്തിന് 800 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ സ്വർണത്തിന്റെ വില പവന് 38,160 രൂപയായി. 18 കാരറ്റ് സ്വർണത്തിന് 80 രൂപ കൂടി ഗ്രാമിന് 3,940 രൂപയായി.

ബ്രെൻഡ് ക്രൂഡ് ഓയിൽ വിലയിലും ഇന്ന് വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രെൻഡ് ക്രൂഡ് വില ബാരലിന് 110 ഡോളർ കടന്നു. ഡബ്ല്യുടിഐ അഞ്ച് ശതമാനത്തിലധികം ഉയർന്നു. ഒരുമാസം കൊണ്ട് 22 ഡോളറാണ് കൂടിയത്. ബ്രെൻഡ് 4.88 ശതമാനം ഉയർന്ന് 110.09 ഡോളറിലെത്തിയപ്പോൾ ഡബ്ല്യുടിഐ 5.06 ശതമാനം ഉയർന്ന് 108.64 ആയി. റഷ്യയുക്രൈൻ പ്രതിസന്ധിയാണ് ക്രൂഡ്ഓയിൽ വില കുത്തനെ ഉയരാൻ കാരണമായതെന്നാണ് വിലയിരുത്തൽ. ലോകത്തെ ഏറ്റവും വലിയ ഊർജ ഉത്പാദന രാജ്യങ്ങളിലൊന്നായ റഷ്യയ്ക്ക് മേൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായുണ്ടായ ഉപരോധം മൂലമാണ് ബ്രെൻഡ്ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നത് .

Related Articles

Leave a Reply

Back to top button