Ernakulam

എറണാകുളത്ത് അമ്മ കുട്ടിയെ കെഎസ്ആർടിസി ബസിനടയിലേയ്ക്ക് വലിച്ചെറിഞ്ഞു

Please complete the required fields.




എറണാകുളം മഴുവന്നൂർ തട്ടാംമുകളിൽ അമ്മ കുട്ടിയെ കെഎസ്ആർടിസി ബസിനടയിലേയ്ക്ക് വലിച്ചെറിഞ്ഞു. 6 വയസ്സുള്ള ആൺകുട്ടിയെയാണ് അമ്മ വലിച്ചെറിഞ്ഞത്. നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലമാണ് കുട്ടിയെ രക്ഷിക്കാനായത്.

ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. പ്രദേശത്ത് വാടകയ്ക്ക് താമസിയ്ക്കുന്ന സ്ത്രീയാണ് കുട്ടിയെ വലിച്ചെറിഞ്ഞത്. അഞ്ച് മക്കളുടെ അമ്മയാണ് സ്ത്രീ. കുഞ്ഞിനെ വളർത്താൻ വയ്യ എന്ന് മാത്രമാണ് ഇവർ പറയുന്നത്.

നട്ടുകാർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി സ്ത്രീയെ കടുതൽ ചോദ്യം ചെയ്യുകയാണ്.

Related Articles

Leave a Reply

Back to top button