
കൊച്ചി: കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച കേസിൽ പ്രതി അറസ്റ്റിൽ. പറവാന മുക്ക് സ്വദേശി അജീബ് (40)നെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പനയപിള്ളിയിൽ ഒരു കടയിൽ സഹായിയായി നിൽക്കുകയാണ് .
കഴിഞ്ഞ ദിവസം ഒരു കുട്ടി ഇയാളുടെ അടുത്ത് എത്തുകയും ഇയാൾ കുട്ടിയോട് മോശമായി പെരുമാറുകയും ചെയ്തു . ഇക്കാര്യം കുട്ടി മാതാപിതാക്കള അറിയിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഏഴോളം കുട്ടികളോട് ഇയാൾ മോശമായി പെരുമാറിയതായി കണ്ടെത്തിയത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.





