കന്നൂട്ടിപ്പാറയില്‍ ടാപ്പിംഗ് തൊഴിലാളിക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം; പന്നിയെ വെടിവെച്ച് കൊന്നു

താമരശ്ശേരി: കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ കന്നൂട്ടിപ്പാറ പെരിങ്ങോട് അബ്ദുള്ള അയ്യരുടെ റബ്ബര്‍ തോട്ടത്തില്‍ പാല് ശേഖരിക്കുകയായിരുന്ന ബഷിര്‍ മോന് നേരെ കാട്ടുപന്നിയുടെ ആക്രമണം.ബഹളം കേട്ട് അടുത്ത റബ്ബര്‍ തോട്ടത്തില്‍ ഉണ്ടായിരുന്നവര്‍ ഓടിയെത്തി ബഷീര്‍ മോനെ രക്ഷപ്പെടത്തി.
രാവിലെ പത്ത് മണിക്കാണ് സംഭവം. റബ്ബര്‍ തോട്ടത്തിലെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന കാട്ടുപന്നിയെ വനം വകുപ്പിന്റെ എം.പാനല്‍ ലിസ്റ്റില്‍പ്പെട്ട കുന്നുംപുറത്ത് തങ്കച്ചന് കാട്ടുപന്നിയെ വെടിവെച്ച് കൊന്നു.എണ്‍പത് കിലോ തൂക്കം ഉള്ള പന്നിയെയാണ് വെടിവെച്ച് കൊന്നത്.
പുതുപ്പാടി ഫോറസ്റ്റ് സെക് ക്ഷന്‍ ഉദ്യോഗസ്ഥര്‍,കന്നൂട്ടിപ്പാറ വാര്‍ഡ് മെമ്പര്‍,എ.കെ.അബുബക്കര്‍ക്കുട്ടി, സംയുക്ത കര്‍ഷക കൂട്ടായ്മ ഭാരവാഹികളായ കെ.വി.സെബാസ്റ്റന്‍, എ കെ.കുഞ്ഞിമരക്കാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ തുടര്‍നടപടികള്‍ക്ക് ശേഷം കാട്ടുപന്നി യുടെ ജഡം മറവ് ചെയ്തു.





