Kozhikode
കോരങ്ങാട് ആറ്റുസ്ഥലത്ത് അജ്ഞാത ജീവി കാളയെ കടിച്ചു കൊലപ്പെടുത്തി;കാളയുടെ പകുതിഭാഗം ഭക്ഷിച്ചു;അജ്ഞാത ജീവിയെ ഭയന്ന് നാട്ടുകാര്‍

താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിലെ കോരങ്ങാട് ആറ്റുസ്ഥലത്ത് അജ്ഞാത ജീവി കാളയെ കടിച്ചു കൊലപ്പെടുത്തി.ഹക്കീമിന്റെ ഉടമസ്ഥതയിലുള്ള കാളയെയാണ് അജ്ഞാത ജീവി കടിച്ചു കൊലപ്പെടുത്തിയത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം.കൊല്ലപ്പെട്ട കാളയുടെ പകുതിഭാഗം അജ്ഞാത ജീവി ഭക്ഷിച്ചു. വീടിനു സമീപം പറമ്പില്‍ കെട്ടിയിരുന്ന കാളയെ കൊലപ്പെടുത്തിയത്.
മറ്റൊരിടത്ത് കെട്ടിയിരുന്ന രണ്ട് പശുക്കള്‍ കയര്‍ പൊട്ടിച്ചു ഓടിരക്ഷപ്പെട്ടു. കട്ടിപ്പാറയിലും സമാനരീതിയില്‍ അജ്ഞാത ജീവി ആടിനെ കടിച്ചു കൊലപ്പെടുത്തിയിരുന്നു. അജ്ഞാത ജീവിയെ ഭയന്ന് കഴിയുകയാണ് നാട്ടുകാര്‍.





