
കുന്ദമംഗലം: കഞ്ചാവ് കേസിലെ പ്രതി ജാമ്യം കിട്ടി പുറത്തിറങ്ങിയശേഷം വീണ്ടും കഞ്ചാവ് വില്‍ക്കുന്നതിനിടെ പിടിയിലായി.
ചേക്രോൻ വളപ്പിൽ കമറുന്നീസയാണ് 3.1 കിലോ കഞ്ചാവുമായി വീണ്ടും പിടിയിലായത്. കുന്ദമംഗലം എക്സൈസ് ഇൻസ്പെക്ടർ മനോജ് പടികത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ജാമ്യംകിട്ടി പുറത്തിറങ്ങിയ കമറൂന്നീസ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. മുമ്പ് വിവിധ കേസുകളില്‍പെട്ട് കമറുന്നീസ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.
എക്സൈസ്സ് പ്രിവന്റീവ് ഓഫീസർ ഹരീഷ് പി.കെ, ഗ്രേഡ് പി.ഒ. മനോജ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്, അർജുൻ വൈശാഖ്, അഖിൽ,നിഷാന്ത് വുമൺ സിവിൽ എക്സൈസ് ഓഫീസർ ലതമോൾ എക്സൈസ് ഡ്രൈവർ എഡിസൺ എന്നിവരും പങ്കെടുത്തു.





