India

മകൾക്കൊപ്പം ട്രെയിൻ കയറാനെത്തിയ വയോധികയ്ക്ക് നേരെ ശുചിമുറിയിൽ അതിക്രമം; മുംബൈയിൽ 25-കാരൻ അറസ്റ്റിൽ

Please complete the required fields.




മുംബൈ: ഘാട്കോപ്പർ റെയിൽവേ സ്റ്റേഷനിലെ വനിതാ ശുചിമുറിയിൽ വെച്ച് അറുപതുകാരിയെ ലൈംഗികമായി ആക്രമിച്ച കേസിൽ 25-കാരനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. നവംബർ 26-നായിരുന്നു സംഭവം. ഭാരതീയ ന്യായ സംഹിതയിലെ ബലാത്സംഗവുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

യാത്രയ്ക്കായി സ്റ്റേഷനിലെത്തിയ വയോധികയ്ക്ക് നേരിടേണ്ടി വന്ന ഈ ദുരനുഭവം റെയിൽവേ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഖഡാവലിയിലേക്കുള്ള ട്രെയിൻ കയറുന്നതിനായി മകൾക്കൊപ്പമാണ് വയോധിക സ്റ്റേഷനിലെത്തിയത്. പ്ലാറ്റ്ഫോം 2-ന്റെയും 3-ന്റെയും സി.എസ്.എം.ടി (CSMT) ഭാഗത്തായി സ്ഥിതി ചെയ്യുന്ന ആളൊഴിഞ്ഞ ശുചിമുറിയിലേക്ക് ഇവർ കയറിയ സമയത്താണ് അപരിചിതനായ യുവാവ് അകത്തേക്ക് അതിക്രമിച്ചുകയറി ആക്രമണം നടത്തിയത്.

തലയ്ക്ക് പരിക്കേറ്റ നിലയിൽ രാത്രി 11.40-ഓടെ പ്ലാറ്റ്ഫോം നമ്പർ 4-ൽ ഇവരെ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഘാട്കോപ്പർ സ്റ്റേഷൻ മാസ്റ്റർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തി പ്രാഥമിക സഹായങ്ങൾ നൽകി.

വനിതാ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് താൻ നേരിട്ട ക്രൂരതയെക്കുറിച്ച് ഇവർ തുറന്നുപറഞ്ഞത്. തുടർന്ന് വൈദ്യപരിശോധനയ്ക്കായി വയോധികയെ ഘാട്കോപ്പറിലെ രാജാവാടി ആശുപത്രിയിലേക്ക് മാറ്റി. മകളോടൊപ്പം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവർ ചെറിയ ജോലികൾ ചെയ്താണ് ഉപജീവനം നടത്തുന്നത്. അറസ്റ്റിലായ യുവാവിന്റെ കൃത്യമായ മേൽവിലാസമോ സ്ഥിരമായ ജോലിയോ സംബന്ധിച്ച വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.

Related Articles

Back to top button