Malappuram

പൊന്നാനിയിൽ മീൻപിടിത്തത്തിനിടെ ബോട്ടിൽ മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു; മൂന്നുപേർക്ക് പരിക്ക്

Please complete the required fields.




പൊന്നാനി: കടലിൽ മീൻപിടിത്തത്തിനിടെ ബോട്ടിൽ മിന്നലേറ്റ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. പൊന്നാനി മരക്കടവ് ചന്തക്കാരന്റെ വീട്ടിൽ മുഹമ്മദ്‌കുട്ടിയുടെ മകൻ റാഫി (33) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം.

മിന്നലേറ്റ് പരിക്കേറ്റ പൊന്നാനി സ്വദേശികളായ കതിരാന്റെ മുഹമ്മദ്‌കുട്ടി, ഹമീദ് ചെമ്പുകടിയൻ, ചുണ്ടന്റെ അഷ്‌റഫ്‌ എന്നിവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊന്നാനിയുടെ തീരപ്രദേശങ്ങളിൽ ബുധനാഴ്ച വൈകിട്ട് മുതൽ രാത്രി വൈകിയും മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലുണ്ടായിരുന്നു.

Related Articles

Back to top button