Kozhikode

6 മാസം ചതിക്കപ്പെട്ട വഞ്ചനയുടെ നാളുകളായി പോയി, അബദ്ധം പറ്റിയതായി ജനങ്ങൾക്ക് ബോധ്യമായി: പി എ മുഹമ്മദ് റിയാസ് എം എൽ എ

Please complete the required fields.




കോഴിക്കോട്: മന്ത്രിസഭയിൽ നിന്ന് പുറത്ത് വന്ന വാർത്ത ഐക്യം എത്രയുണ്ട് എന്ന് തെളിയിക്കുന്നതാണെന്ന് പി എ മുഹമ്മദ് റിയാസ് എം എൽ എ. ഘടകക്ഷി നേതാക്കൾ തന്നെ ഒന്നും അറിയുന്നില്ലെന്നും ബിജെപിയുടെ അജണ്ട നടപ്പിലാക്കാൻ മാത്രമാണ് വി ഡി സതീശൻ സർക്കാർ ശ്രമിക്കുന്നതെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.

യു ഡി എഫ് സർക്കാർ അധികാരത്തിലേറി ആറ് മാസം തികയുന്ന ദിവസം തന്നെ പുറത്തുവന്നത് ഡി സി സി ഭാരവാഹി കൈക്കൂലി വാങ്ങുന്നതിൻ്റെ ദൃശ്യങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു ഡി എഫിന് അധികാരം നൽകിയത് അബദ്ധം പറ്റിയതായി ജനങ്ങൾക്ക് ബോധ്യമായിയെന്നും മുഹമ്മദ് റിയാസ് എം എൽ എ പറഞ്ഞു.ആരോഗ്യ മേഖല തകർന്നു. 6 മാസം ചതിക്കപ്പെട്ട വഞ്ചനയുടെ നാളുകളായി പോയി. അബദ്ധം പറ്റിയതായി ജനങ്ങൾക്ക് ബോധ്യമായി.

ഐക്യ ജനാധിപത്യ മുന്നണിയുടെ ഐക്യം തകർന്ന ദിനങ്ങളാണിതെന്നും വയനാട് തുരങ്കപാതയ്ക്ക് പോലും സർക്കാർ തുരങ്കം വെച്ചുവെന്നും അദ്ദേഹം ആരോപിച്ചു. എയിംസ് കോഴിക്കോട് വരുന്നതിലും യു ഡി എഫ് സർക്കാർ തുരങ്കം വെച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസിലെ നേതാക്കൾ പണം വാങ്ങിയത് ഉൾപ്പെടെ ക്യാമറയിൽ പതിഞ്ഞത് പുറത്തു വന്നു. ഐക്യ ജനാധിപത്യ മുന്നണിയുടെ ഐക്യം തകർന്ന ദിനങ്ങൾ ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button