Kasargod

സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് ആരാധകർ; വാഹനപരിശോധനയ്ക്കിടെ അസ്വാഭാവിക പെരുമാറ്റം, 3.61 ഗ്രാം എംഡിഎംഎയുമായി വ്ളോഗർ ഹൈദർ മധൂർ പിടിയിൽ

Please complete the required fields.




കാസർകോട്: കാസർകോട് മധൂരിൽ 3.61 ഗ്രാം എംഡിഎംഎയുമായി വ്ളോഗർ ഹൈദർ മധൂർ പോലീസ് പിടിയിലായി. വിദ്യാനഗർ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് അറസ്റ്റ് നടന്നത്.

വാഹന പരിശോധനയ്ക്കിടെ ഹൈദറുടെ പെരുമാറ്റം അസ്വാഭാവികമായി തോന്നിയതിനെത്തുടർന്ന് പോലീസ് വാഹനം വിശദമായി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് വിൽപനയ്ക്കായി സൂക്ഷിച്ച നിലയിൽ ലഹരിമരുന്ന് കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു.ഹൈദർ മധൂറിന്റെ പക്കൽനിന്ന് 3.61 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പോലീസ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമായി ഏകദേശം 75,000 പേർ പിന്തുടരുന്ന കാസർകോട്ടെ പരിചിത വ്ളോഗറാണ് ഹൈദർ മധൂർ. ഇയാളുടെ അറസ്റ്റോടെ പ്രദേശത്ത് സംഭവം ശ്രദ്ധേയമായി.

Related Articles

Back to top button