India

​രാഹുലിന്റേത് വോട്ട് ബച്ചാവോ യാത്ര അല്ല, നുഴഞ്ഞുകയറ്റക്കാരെ രക്ഷിക്കൽ യാത്ര; 10 വർഷമായി രാജ്യം കാണുന്നത് അഴിമതിയില്ലാത്ത ഭരണമെന്ന് അമിത് ഷാ

Please complete the required fields.




ഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് എതിരെ അമിത് ഷാ. രാഹുലിന്റേത് വോട്ട് ബച്ചാവോ യാത്ര അല്ല, നുഴഞ്ഞുകയറ്റക്കാരെ രക്ഷിക്കൽ യാത്ര. രാഹുൽ ഉയർത്തുന്ന വ്യാജ പ്രചാരണങ്ങൾ രാജ്യത്തെ ജനങ്ങൾക്ക് ഉൾക്കൊള്ളാനാകില്ല. കോൺഗ്രസ് പ്രീണന രാഷ്ട്രീയം ഇതുവരെ ഉപേക്ഷിച്ചിട്ടില്ല. ബിജെപി അധികാരത്തിലെത്തിയതോടെ പ്രീണന രാഷ്ട്രീയത്തിന് അറുതിയായി. കഴിഞ്ഞ 10 വർഷമായി രാജ്യം കാണുന്നത് അഴിമതിയില്ലാത്ത ഭരണമെന്നും അമിത് ഷാ വ്യക്തമാക്കി.

കോൺഗ്രസ് ഭരണകാലത്ത് വെള്ളിയാഴ്ച പ്രാർഥനയ്ക്ക് അവധി നൽകാൻ വരെ ശുപാർശ ചെയ്തു. SIR നടപടികളിലൂടെയും വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെയും വ്യാജ വോട്ടുകളും നുഴഞ്ഞുകയറ്റക്കാരെയും നീക്കം ചെയ്യുന്നതിനെ കോൺഗ്രസ് എതിർക്കുന്നുവെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. SIR, ഇവിഎം എന്നിവയുമായി ബന്ധപ്പെട്ട് പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് അമിത് ഷാ ഇന്നലെ വെല്ലുവിളി ഉയർത്തിയിരുന്നു.

പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംവാദത്തിന് രാഹുല്‍ ഗാന്ധി വെല്ലുവിളിക്കുന്നുണ്ടെങ്കില്‍ ആദ്യം പ്രധാനമന്ത്രിക്ക് കത്തയക്കട്ടെയെന്നും അമിത് ഷാ പറഞ്ഞു.ഉത്തരവാദിത്തത്തോടെയുള്ള ചര്‍ച്ചയാണ് ആഗ്രഹിക്കുന്നതെങ്കില്‍ പാര്‍ലമെന്റിലേക്ക് വരൂ. നിങ്ങളുടെ ആശങ്കകളില്‍ സത്യമുണ്ടെങ്കില്‍ തെളിവുകളും യുക്തിയും നിരത്തൂ. നമുക്ക് നേര്‍ക്കുനേര്‍ സംസാരിക്കാം. എന്നാല്‍ മറുപടികള്‍ നേരിടാന്‍ കഴിയാതെ പതിവുപോലെ നിങ്ങള്‍ ഇറങ്ങിപ്പോകുമെന്നും അമിത് ഷാ പരിഹസിച്ചു.

Related Articles

Back to top button