Kozhikode

സ്കൂട്ടറിന്റെ സീറ്റിനടിയിൽ വൻ കെണി! കോഴിക്കോട്ട് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് മിഠായി വിറ്റ യുപി സ്വദേശി കുടുങ്ങി

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വിൽപ്പനയ്ക്കായി എത്തിച്ച നിരോധിത കഞ്ചാവ് മിഠായികളുമായി ഉത്തർപ്രദേശ് സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. യുപിയിലെ ഗൗര സ്വദേശിയായ പിന്റു (31) ആണ് എക്സൈസിന്റെ മിന്നൽ പരിശോധനയിൽ അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 872 ഗ്രാം കഞ്ചാവ് മിഠായികൾ എക്സൈസ് സംഘം പിടിച്ചെടുത്തു.

സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ സീറ്റിനടിയിലെ രഹസ്യ അറയിലായിരുന്നു മിഠായികൾ ഒളിപ്പിച്ചിരുന്നത്. ഉത്തർപ്രദേശിൽ നിന്നാണ് പ്രതി കോഴിക്കോട്ടേക്ക് കഞ്ചാവ് മിഠായികൾ എത്തിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്കൂൾ-കോളേജ് വിദ്യാർത്ഥികളെയും ചെറുകിട കച്ചവടക്കാരെയും ലക്ഷ്യമിട്ടാണ് ഇയാൾ ലഹരിവസ്തുക്കൾ വിപണിയിൽ എത്തിക്കാൻ ശ്രമിച്ചതെന്ന് എക്സൈസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ ലഹരി ശൃംഖലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പ്രതിയെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Related Articles

Back to top button