Alappuzha

ബന്ധുക്കളെ യാത്രയാക്കി മടങ്ങിയത് മരണത്തിലേക്ക്; മങ്കൊമ്പിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

Please complete the required fields.




ആലപ്പുഴ: മങ്കൊമ്പിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കൈനകരി പഞ്ചായത്ത് 9-ാം വാർഡ് ആറ്റുവാത്തല ചാണംപള്ളി വീട്ടിൽ ജോഷി-ഷിബി ദമ്പതികളുടെ മകൻ ഷിന്റോ (മണിക്കുട്ടൻ – 28) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെ കൈനകരി പുത്തൻതോട്ടിലായിരുന്നു നടുക്കുന്ന സംഭവം.

വല്യമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ബന്ധുക്കളെ കാറിൽ കൊണ്ടുചെന്നു വിട്ടശേഷം തിരികെ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. തോട്ടിലേക്ക് തലകീഴായി മറിഞ്ഞ കാറിൽ കുടുങ്ങിപ്പോയ ഷിന്റോയെ പ്രദേശവാസികൾ ഓടിയെത്തി പുറത്തെടുത്ത് ഉടൻ തന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആലപ്പുഴയിൽ നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും ഇടുങ്ങിയ വഴിയായതിനാൽ വലിയ വാഹനം കടന്നുചെല്ലാൻ സാധിച്ചില്ല. തുടർന്ന് തോതിൽ മുങ്ങിയ കാർ ഒഴുകിപ്പോകാതിരിക്കാൻ കയർ കെട്ടി സുരക്ഷിതമാക്കിയ ശേഷമാണ് ഫയർഫോഴ്‌സ് സംഘം മടങ്ങിയത്. ആലപ്പുഴയിലെ ഓക്‌സിജൻ ഷോറൂം ജീവനക്കാരനാണ് ഷിന്റോ. ഭാര്യ: അഞ്ജിത, മകൾ: മിനിഖ.

Related Articles

Back to top button